ഇന്ത്യയിൽ നിന്നുള്ള അടിയന്തര സഹായം സ്വീകരിക്കാൻ പുറപ്പെടാനിരുന്ന ഇറാന്റെ ‘മഹാൻ’ വിമാനം അമേരിക്ക തകർത്തു. ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം, പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുഎസ് വ്യോമാക്രമണത്തിൽ തകരുകയായിരുന്നുവെന്ന് ഇറാൻ വൃത്തങ്ങൾ അറിയിച്ചു.

ഇറാനിലെ സംഘർഷബാധിതർക്കായി ഇന്ത്യ നൽകിയ 11 ടൺ മരുന്നുകളും അടിയന്തര സഹായങ്ങളും ശേഖരിക്കേണ്ട വിമാനമായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ യുദ്ധസഹായം നൽകുന്നത്. ഇതിന്റെ ആദ്യഘട്ടം മാർച്ച് 18-ന് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *