പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ വൻ ആശങ്ക പടർത്തുകയാണ്. ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന ഇറാനിയൻ വിമാനം യുഎസ് തകർത്തതും, പകരമായി കുവൈത്തി എണ്ണ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണവും സ്ഥിതിഗതികൾ വഷളാക്കി.

ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ സൈന്യം മേഖലയിലെത്തിയത് നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചത് ആഗോള വിപണിക്ക് ആശ്വാസമായി.

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സംഘർഷം വഷളാക്കുമെന്ന് ട്രംപ് കരുതുന്നു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ ഓഹരി വിപണി നേട്ടമുണ്ടാക്കിത്തുടങ്ങി. എന്നാൽ, യുഎസ് പിന്മാറുന്നത് തന്ത്രപ്രധാനമായ ഹോർമുസിൽ ഇറാന്റെ സ്വാധീനം വർധിപ്പിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുയുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും മേഖലയിൽ അനിശ്ചിതത്വം തുടരുകയാണ്.

ഫെബ്രുവരി 28-ന് ആക്രമണം ആരംഭിച്ച ശേഷം പന്ത്രണ്ടിലധികം തവണയാണ് ട്രംപ് സമാധാന സൂചനകൾ നൽകിയത്. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഇറാനും അനുകൂലമായ മറുപടി.നൽകിയിട്ടില്ലാത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *