ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ആവേശകരമായ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരങ്ങളിൽ ഓസ്ട്രേലിയയെ വീഴ്ത്തി ഈജിപ്തും, കേപ് വെർഡെയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും, ഘാനയെ തോൽപ്പിച്ച് കൊളംബിയയും പ്രീ ക്വാർട്ടർ യോഗ്യത നേടി.
ഇനി കിരീടപ്പോരിലേക്ക് ആകെ 15 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ഇന്ന് രാത്രി 10:30ന് നടക്കുന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ആതിഥേയരായ കാനഡ മൊറോക്കോയെ നേരിടും. രാത്രി 2:30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പരാഗ്വെ ഫ്രാൻസുമായി ഏറ്റുമുട്ടും. വരും ദിവസങ്ങളിൽ ബ്രസീൽ-നോർവേ, ഇംഗ്ലണ്ട്-മെക്സിക്കോ, പോർച്ചുഗൽ-സ്പെയിൻ, യുഎസ്-ബെൽജിയം, അർജന്റീന-ഈജിപ്ത്, കൊളംബിയ-സ്വിറ്റ്സർലൻഡ് എന്നീ വമ്പൻ പോരാട്ടങ്ങൾക്കും പ്രീ ക്വാർട്ടർ വേദിയാകും.

