ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണകാരണം വ്യക്തമല്ലെങ്കിലും ബഹാവൽപുരിലെ ജാമിയ മസ്ജിദിൽ ഖബറടക്കം നടത്തുമെന്ന് സംഘടന അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന അൻവറിന്റെ മരണംസംഘടനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *