തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള പുതിയ നിയമത്തിന് ഇറാന്റെ പാർലമെന്ററി സുരക്ഷാ സമിതി അംഗീകാരം നൽകി.
ഇറാനിയൻ കറൻസിയായ റിയാലിൽ വേണം ഈ തുക അടയ്ക്കാൻ. അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്കും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കും ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും സമിതി ശുപാർശചെയ്തു.
ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഇവിടെ ഇറാൻ നടത്തുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.
