ഹോർമുസ് കടലിടുക്ക് അടച്ച് ചരക്ക് നീക്കം തടയുന്ന ഇറാന്റെ നടപടി ‘സാമ്പത്തിക തീവ്രവാദമാണെന്ന്’ യുഎഇ. ഇത് ആഗോള പ്രതിസന്ധിയാണെന്നും സമുദ്രപാത സുരക്ഷിതമാക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും മന്ത്രി ഖലീഫ ബിൻ ഷഹീൻ അൽ മറാർ അറബ് ലീഗിൽ വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കായി തിരിച്ചടി നൽകാൻ യുഎഇക്ക് അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിഘടനവാദികളെ പ്രീണിപ്പിക്കുന്ന വാർത്തകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വിമർശിച്ചു. മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ജിസിസി (GCC) കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *