ഇറാനുമായുള്ള യുദ്ധത്തിൽ തുടർച്ചയായ വിജയങ്ങൾ അവകാശപ്പെടുമ്പോഴും, ഇസ്രായേലിന്റെ അജയ്യമായ പ്രതിച്ഛായക്ക് മങ്ങലേൽക്കുന്ന തരത്തിലുള്ള പുതിയൊരു വാർത്താ രീതിയാണ്ഇപ്പോൾ ദൃശ്യമാകുന്നത്. ഇസ്രായേൽ നേരിടുന്ന തിരിച്ചടികളെയും പരാജയ സാധ്യതകളെയും കുറിച്ചുള്ള ആദ്യ സൂചനകൾ മാധ്യമങ്ങൾ പുറത്തുവിട്ടു തുടങ്ങി.

ഇറാന്റെ ഭരണനേതൃത്വത്തെ വധിച്ചതിന് ശേഷം (Regime decapitation) അവിടെ ഒരു ജനകീയ പ്രക്ഷോഭം സൃഷ്ടിച്ച് ഭരണം അട്ടിമറിക്കാനുള്ള പദ്ധതി മൊസാദ് തലവൻ ഡേവിഡ് ബാർണിയ ജനുവരിയിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നെതന്യാഹുവിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ രഹസ്യനീക്കം നടന്നതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ഈ പദ്ധതി വിചാരിച്ച പോലെ നടക്കാത്തത് ഭരണനേതൃത്വത്തിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചു.ഇറാനെതിരെ അമേരിക്കയുമായി ചേർന്ന് യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ഇസ്രായേൽ ഭരണകൂടത്തിനുള്ളിൽ പരസ്പരം പഴിചാരലുകൾ (Blame game) ആരംഭിച്ചിരിക്കുന്നു.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ആശങ്കയ്ക്ക് വഴിമാറുകയാണ്.ഇറാന്റെ പ്രമുഖ രാഷ്ട്രീയ, മതവിഭാഗം നേതാക്കളെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശിക്ഷാ നടപടികൾ (Assassinations) നടപ്പിലാക്കി.

സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക വ്യവസായ കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ തറകൾ എന്നിവ ബോംബാക്രമണത്തിൽ തകർത്തു.ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുന്നതിനായി എണ്ണ സംഭരണശാലകൾ (Oil depots), ഗ്യാസ് ഫീൽഡുകൾ എന്നിവയ്ക്ക് നേരെയും കടുത്ത ആക്രമണമുണ്ടായി.

സിവിൽ ഭരണനിർവ്വഹണ കെട്ടിടങ്ങളും ഗവൺമെന്റ് ഓഫീസുകളും തകർക്കുന്നതിലൂടെ ഇറാന്റെ ഔദ്യോഗിക സംവിധാനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കാനായിരുന്നു ഈ സംയുക്ത നീക്കം ലക്ഷ്യമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *