ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയയുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണികളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നു. യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ വ്യക്തമാക്കിയതിന് പിന്നാലെ, ഇറാന്റെ നീക്കങ്ങളോട് അനുകൂലമായി ട്രംപും പ്രതികരിച്ചു.
ലക്ഷ്യങ്ങൾ മിക്കതും കൈവരിച്ചതായും വരും ആഴ്ചകളിൽ സൈനികനീക്കം അവസാനിപ്പിക്കാനാകുമെന്നും ട്രംപ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപും ഇറാനും സന്നദ്ധത പ്രകടിപ്പിച്ചതോടെ ആഗോള വിപണികളിൽ വൻ കുതിപ്പ്. യുഎസ് വിപണിയിൽ ഡൗ ജോൺസ് 1125 പോയിന്റ് (2.5%) ഉയർന്നു. എസ് ആൻഡ് പി 500 (2.91%), നാസ്ഡാക് (3.81%) സൂചികകളും വലിയ നേട്ടമുണ്ടാക്കി.
ഈ ആവേശം ഇന്ത്യൻ, ഏഷ്യൻ വിപണികളിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യയിലെ സമാധാന സൂചനകൾ നിക്ഷേപകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
