അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി (IRGC) കരുനീക്കം ശക്തമാക്കുന്നു. ഗൾഫ് മേഖലയിലെ ചെറിയ ദ്വീപുകളിലും ഭൂഗർഭ താവളങ്ങളിലും ഒളിപ്പിച്ച മിസൈലുകളും ചാവേർ ഡ്രോണുകളുമാണ് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകുന്നത്.

പേർഷ്യൻ ഗൾഫിലെ കൊച്ചുദ്വീപുകളിൽ പതുങ്ങിയിരുന്ന് അതിവേഗ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ഇറാന്റെ പദ്ധതി.ഹോർമുസ് കടലിടുക്കിന് സമീപം ഖേഷ്‌ം (Qeshm) പോലുള്ള ദ്വീപുകളിൽ വൻതോതിൽ മിസൈലുകളും ഡ്രോണുകളും ഇറാൻ സജ്ജമാക്കിയിട്ടുണ്ട്.

അത്യാധുനികമായ യുഎസ് പടക്കപ്പലുകളെ ഈ ചെറുകിട ബോട്ടുകൾ ഉപയോഗിച്ച് വളഞ്ഞ് ആക്രമിച്ചാൽ (Swarm Attack), അത് അമേരിക്കയ്ക്ക് വലിയ സൈനിക നാണക്കേടുണ്ടാക്കും.നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം, കടലിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ ഒളിച്ചിരുന്ന് പ്രത്യാക്രമണം നടത്താനാണ് ഇറാൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *