രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദൗത്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സൈനിക നടപടി പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ കുറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സമാധാന സൂചനകൾ പുറത്തുവന്നതോടെ ആഗോള ഓഹരി വിപണികളിൽ വലിയ ഉണർവ് പ്രകടമാണ്.
വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനും ദീർഘകാലമായി തുടരുന്ന സൈനിക ഇടപെടലുകൾക്ക് വിരാമമിടാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
