മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ജി. സുധാകരൻ രംഗത്തെത്തി. കേരളത്തെ സർക്കാർ നരകതുല്യമാക്കിയെന്നും സിപിഎമ്മിന്റെ തകർച്ചയ്ക്ക് പിണറായി കാരണക്കാരനാണെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയൻ കോൺഗ്രസിനെ അനാവശ്യമായി ആക്ഷേപിക്കുകയാണെന്ന് ജി. സുധാകരൻ കുറ്റപ്പെടുത്തി. സജി ചെറിയാൻ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
താൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി വിജയനെ ആർക്കും അറിയില്ലായിരുന്നുവെന്ന് ജി. സുധാകരൻ പരിഹസിച്ചു. എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായ തന്നെ പിണറായി വളർത്തിയെന്ന വാദം അദ്ദേഹം തള്ളി.നാളത്തെ തലമുറയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് ജി. സുധാകരൻ പറഞ്ഞു.
ജില്ലയിലെ ഒൻപത് യുഡിഎഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
