ഇറാൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം ഇറാൻ നിരാകരിച്ചതോടെ, ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ശേഷം ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ വലിയ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.
