ഇറാൻ ഇന്റലിജൻസിനും ഐആർജിസിക്കും (IRGC) വേണ്ടി ചാരവൃത്തി നടത്തിയ നിരവധി പേരെ ബഹ്‌റൈൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിച്ച് ഇറാനിലെ ഏജൻസികൾക്ക് കൈമാറിയതിനാണ് നടപടി.

പിടിയിലായവരെ റിമാൻഡ് ചെയ്തതായും രാജ്യസുരക്ഷ കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കിയതായും ബഹ്‌റൈൻ പ്രോസിക്യൂഷൻ അറിയിച്ചു.

പിടിയിലായവർക്ക് കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ചുമതലകളാണ് ഇറാൻ നൽകിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിനൊടുവിലാണ് ഈ ചാരശൃംഖലയെ ബഹ്‌റൈൻ സുരക്ഷാ സേന വലയിലാക്കിയത്. രാജ്യസുരക്ഷ തകർക്കാനുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർത്തതെന്ന് ബഹ്‌റൈൻ വാർത്താ ഏജൻസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *