പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട ഇറാൻ-യുഎസ് വെടിനിർത്തൽ ധാരണ 24 മണിക്കൂറിനുള്ളിൽ തകർന്നു. യുഎസും ഇസ്രയേലും കരാർ ലംഘിച്ചെന്നും ഇനി ചർച്ചകളിൽ പ്രയോജനമില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബഗേർ ഖാലിബഫ് വ്യക്തമാക്കി.


ഇസ്രയേലും യുഎസും ധാരണ ലംഘിച്ചെന്ന് ആരോപിച്ച് സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു; യുഎസ് ക്രൂഡ് 97.73 ഡോളറിലും ബ്രെന്റ് ക്രൂഡ് 97.47 ഡോളറിലുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *