ഐപിഎൽ അരങ്ങേറ്റത്തിന്റെ 13-ാം വാർഷികത്തിൽ സഞ്ജു സാംസണ് ആദ്യ ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം.

ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. വനിതാ വിഭാഗത്തിൽ ന്യൂസീലൻഡിന്റെ മെലി കെർ പുരസ്കാരം സ്വന്തമാക്കി.

ഐസിസി പുരസ്കാരം ലഭിച്ചത് അവിശ്വസനീയമായ നേട്ടമാണ്. ലോകകപ്പ് വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് സ്വപ്നസാഫല്യമാണ്,” എന്ന് പുരസ്കാര നേട്ടത്തിന് പിന്നാലെ സഞ്ജു പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ, നിർണ്ണായക മത്സരങ്ങളിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടം നിലനിർത്താൻ സഹായിച്ചു.

നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കുന്ന താരം, കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു. തന്റെ ഐപിഎൽ അരങ്ങേറ്റത്തിന്റെ 13-ാം വാർഷിക ദിനത്തിലാണ് ഈ വലിയ ഐസിസി പുരസ്കാരം സഞ്ജുവിനെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *