2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഐവറികോസ്റ്റ് തകർപ്പൻ വിജയം നേടി. ഫിലാഡൽഫിയയിൽ നടന്ന ആവേശപ്പോരാട്ടത്തിന്റെ 90-ാം മിനിറ്റിൽ അമദ് ഡിയാലോയാണ് ടീമിന്റെ വിജയഗോൾ കുറിച്ചത്. ഈ തോൽവിയോടെ, 2024 മുതൽ 19 മത്സരങ്ങളായി തോൽവിയറിയാതെ മുന്നേറിയിരുന്ന ഇക്വഡോറിന്റെ അപരാജിത കുതിപ്പിനാണ് വിരാമമായത്.
നീണ്ട 12വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ ഐവറികോസ്റ്റ്, ഇതോടെ ഗ്രൂപ്പ് ഇ-യിൽ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ജൂൺ 21-ന് കരുത്തരായ ജർമ്മനിക്കെതിരെയാണ് ഐവറികോസ്റ്റിന്റെ അടുത്ത മത്സരം.

