വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം വെറും 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.

ഇതോടെ ഈ സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനും പഞ്ചാബിന് സാധിച്ചു.സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പുറത്താകാതെ 112 റൺസ് (186.67 സ്‌ട്രൈക്ക് റേറ്റ്) നേടി ക്വിന്റൺ ഡി കോക്ക് മിന്നും പ്രകടനം കാഴ്ചവെച്ചു.

7 സിക്സറുകളും 8 ഫോറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്‌സ്. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ഡി കോക്ക് സ്വന്തമാക്കി. ഈ പട്ടികയിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, കമ്രാൻ അക്മൽ എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.

ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (9) നേടുന്ന വിക്കറ്റ് കീപ്പറായി ക്വിന്റൺ ഡി കോക്ക് മാറി; 5 സെഞ്ച്വറികളുമായി സഞ്ജു സാംസൺ രണ്ടാം സ്ഥാനത്താണ്.

ബൗളിങ്ങിൽ അർഷ്ദീപ് സിങ്ങും (3 വിക്കറ്റ്), ബാറ്റിങ്ങിൽ പ്രഭ്‌സിമ്രാൻ സിങ്ങും (80*), ക്യാപ്റ്റൻ ശ്രേയസ് അയ്യരും (66) തിളങ്ങിയതോടെയാണ് മുംബൈക്കെതിരെ പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് ഒന്നാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *