ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനത്തിലെ പൈലറ്റിന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് അധികൃതർ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിലെ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
സംഭവത്തെത്തുടർന്ന് പൈലറ്റിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും കർശനമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗത്തോടും കടത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കമ്പനിക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
