ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെ കടുത്ത ഭീഷണിയുമായി ഇറാൻ രംഗത്തെത്തി. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ശത്രുക്കളുമായി സഹകരിക്കുന്നവരാണെന്ന് കണക്കാക്കി ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസം ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ ഇന്ത്യൻകപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെത്തുടർന്ന് മേഖലയിൽ ആശങ്ക ശക്തമായിരിക്കുകയാണ്.ഇറാഖിൽ നിന്ന് എണ്ണയുമായി പോയ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

അമേരിക്കൻ നാവിക ഉപരോധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ, ഈ മേഖലയിലേക്കുള്ള പ്രവേശനം ശത്രുതാപരമായ നീക്കമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി.

കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ നങ്കൂരമിടണമെന്നും, അമേരിക്കൻ നിർദ്ദേശങ്ങൾ അവഗണിച്ച് ഇറാന്റെ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും നാവികസേന ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *