ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത് സഞ്ജു സാംസണിന്റെ കൃത്യമായ ഗെയിം പ്ലാനാണെന്ന് അക്കീൽ ഹൊസൈൻ. വിക്കറ്റുകൾ വീണതോടെ ടീം തകർച്ചയെ നേരിട്ട ഘട്ടത്തിലും, സഞ്ജുവിന്റെ ക്രീസിലെ സാന്നിധ്യവും അവസാന ഓവറുകളിലെ കണക്കുകൂട്ടലുകളുമാണ് ചെന്നൈ സ്കോർ 200 കടത്തിയത്.
സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗാണ് കളി മാറ്റിയതെന്നും അക്കീൽ വ്യക്തമാക്കി.സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കുമ്പോഴും സ്വന്തം നേട്ടത്തേക്കാൾ ടീം സ്കോറിന് സഞ്ജു മുൻഗണന നൽകിയെന്ന് അക്കീൽ ഹൊസൈൻ.
അവസാന ഓവറിലെ ആറ് പന്തും താൻ തന്നെ നേരിടാമെന്ന് സഞ്ജു ആത്മവിശ്വാസത്തോടെ പറഞ്ഞതായും, പരമാവധി റൺസ് കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും അക്കീൽ വെളിപ്പെടുത്തി. സഞ്ജുവിന്റെ ഈ നിശ്ചയദാർഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
വാങ്കഡെയിലെ സെഞ്ചുറി സ്വപ്നസാഫല്യമാണെന്ന് സഞ്ജു സാംസൺ. വ്യക്തിഗത നേട്ടത്തേക്കാൾ ടീം സ്കോർ ഉയർത്താനാണ് അവസാന ഓവറിലെ എല്ലാ പന്തും നേരിടാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി. ആത്മവിശ്വാസത്തോടെ കളിച്ച സഞ്ജു അവസാന പന്തിൽ ബൗണ്ടറി നേടിയാണ് തന്റെ സ്പെഷ്യൽ സെഞ്ചുറി പൂർത്തിയാക്കിയത്.
