ഇസ്രയേലിന്റെ സുരക്ഷയ്ക്കും സ്വന്തം പ്രതിരോധത്തിനുമായാണ് ഇറാനുമായി സംഘർഷത്തിലേർപ്പെടുന്നതെന്ന് അമേരിക്ക പരസ്യമായി സമ്മതിച്ചു. ഇസ്രയേലിന്റെ അഭ്യർഥന പ്രകാരമാണ് സൈനിക നീക്കമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇക്കാര്യം ഔദ്യോഗികമായി യുഎൻ സുരക്ഷാ കൗൺസിലിനെ അറിയിച്ചതായും യുഎസ് നിയമ ഉപദേഷ്ടാവ് റീഡ് ഡി. റൂബിൻസ്റ്റീൻ വെളിപ്പെടുത്തി.ഇസ്രയേലിന്റെ സമ്മർദമില്ലെന്ന ട്രംപിന്റെ മുൻ പ്രസ്താവനകളെ തള്ളുന്നതാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ വെളിപ്പെടുത്തൽ.
ഫെബ്രുവരിയിൽ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാനെതിരായ നീക്കം ശക്തമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രയേലുമായി ആലോചിച്ചുള്ള ‘സംയുക്ത’ തീരുമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയപ്പോൾ, പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാൻ ചർച്ചകൾക്ക് വഴിതേടുകയാണ്.
