ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാനുമേലുള്ള കപ്പൽ ഗതാഗത ഉപരോധം നീക്കിയാൽ കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം.

എന്നാൽ, സുപ്രധാനമായ ആണവ വിഷയങ്ങളിൽ ഇറാൻ മൗനം പാലിക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഹോർമുസ് ഒരു രാജ്യാന്തര കപ്പൽപാതയാണെന്നും അതിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് വഴി ആര് കടന്നുപോകണമെന്ന് ഇറാൻ തീരുമാനിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

തങ്ങൾക്ക് ചുങ്കം നൽകുന്ന കപ്പലുകളെ മാത്രം കടത്തിവിടാമെന്ന ഇറാന്റെ നിർദ്ദേശത്തെ “പാത തുറക്കൽ” എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഒപ്പം, ആണവ വിഷയത്തിൽ ഇറാന് ഗുണകരമാകുന്ന ഒരു വിട്ടുവീഴ്ചയ്ക്കും അമേരിക്ക തയ്യാറല്ലെന്നും അദ്ദേഹം കർശന നിലപാടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *