അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് പാക്-താലിബാൻ സംഘർഷം അതീവ ഗുരുതരമാകുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇരുവിഭാഗവും തമ്മിലുള്ള അതിർത്തി തർക്കം ഇതോടെ യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.അസദാബാദിലെ ജനവാസമേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യമിട്ടായിരുന്നു പാക് മിസൈൽ ആക്രമണം. സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ സർവകലാശാലയ്ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. താലിബാൻ സൈനിക കേന്ദ്രങ്ങളെയാണോ ലക്ഷ്യം വെച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തിൽ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വക്താക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.ദക്ഷിണ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ കനത്ത ഏറ്റുമുട്ടലുകളെത്തുടർന്ന് പാക്-താലിബാൻ പോരാട്ടം പുതിയ തലത്തിലേക്ക് കടന്നു. സംഘർഷം ലഘൂകരിക്കാൻ ചൈനയിൽ വെച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല.

അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് ടി.ടി.പി (TTP) തീവ്രവാദികൾ ആക്രമണം നടത്തുന്നുവെന്ന പാകിസ്ഥാന്റെ ആരോപണമാണ് അതിർത്തിയിലെ സ്ഥിതിഗതികൾ വഷളാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *