റഷ്യയുടെ അത്യാധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം ബാച്ച് മെയ് പകുതിയോടെ ഇന്ത്യയിലെത്തും. പരിശോധനകൾ പൂർത്തിയായ ഈ സംവിധാനം പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ രാജസ്ഥാൻ സെക്ടറിലാകും വിന്യസിക്കുക.

ആകാശത്തുനിന്നുള്ള വെല്ലുവിളികളെ തകർക്കാൻ ശേഷിയുള്ള എസ്-400 എത്തുന്നതോടെ ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും.

നവംബറോടെ അഞ്ചാം യൂണിറ്റും എത്തുന്നതോടെ എസ്-400 കരാർ പൂർത്തിയാകും; കൂടാതെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 400 കിലോമീറ്റർ പരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിനായി 280 മിസൈലുകൾ കൂടി വാങ്ങാനും ഇന്ത്യ പദ്ധതിയിടുന്നു.

തദ്ദേശീയമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി എം.ആർ.ഒ. (MRO) സൗകര്യം ഏർപ്പെടുത്തുന്നതോടെ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തും സ്വാശ്രയത്വവും വർദ്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *