അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാന് സഹായവുമായി പാകിസ്ഥാൻ ആറ് പുതിയ കരമാർഗ്ഗങ്ങൾ തുറന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെത്തുടർന്ന് കറാച്ചി, ഗ്വാദർ തുറമുഖങ്ങളിൽ കുടുങ്ങിയ മൂവായിരത്തിലധികം ചരക്ക് കണ്ടെയ്നറുകൾ ഇതോടെ ഇറാൻ അതിർത്തിയിലേക്ക് നീങ്ങിത്തുടങ്ങി.

പാകിസ്ഥാൻ്റെ കസ്റ്റംസ് നിയമങ്ങൾ പാലിച്ചുള്ള ഈ നീക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന് വലിയ ആശ്വാസമാകും.അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ പാകിസ്ഥാൻ നൽകുന്ന ഈ പിന്തുണ ഇറാൻ്റെ നിലനിൽപ്പിന് നിർണ്ണായകമാണ്. ട്രംപ് ഭരണകൂടത്തിൻ്റെ സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങൾക്ക് ഈ പുതിയ പാതകൾ തിരിച്ചടിയാകും.

എന്നാൽ, അമേരിക്കൻ താക്കീതുകൾ അവഗണിച്ച് ഇറാനെ സഹായിക്കുന്ന പാകിസ്ഥാൻ്റെ നിലപാട് വരും ദിവസങ്ങളിൽ യു.എസ് – പാക് നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *