സംസ്ഥാനത്തെ ഇടത് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സെബാസ്റ്റ്യൻ പോൾ. പാർട്ടിയും സെക്രട്ടറിയും മുഖ്യമന്ത്രിയെ അഴിഞ്ഞാടാൻ വിട്ടുവെന്നും ഭരണത്തേക്കാൾ പിണറായി എന്ന വ്യക്തിയുടെ ഏകാധിപത്യ രീതികളാണ് തിരിച്ചടിയായതെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങൾ പ്രതീക്ഷിക്കുന്ന മാന്യത വാക്കിലും പ്രവർത്തിയിലും ഉണ്ടാകണമെന്നും, സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി ഈ ജനവികാരംമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രി പി. രാജീവിനെതിരെയും സെബാസ്റ്റ്യൻ പോൾ രൂക്ഷവിമർശനം ഉന്നയിച്ചു.

എറണാകുളത്ത് മറ്റാരും വളരാതിരിക്കാൻ രാജീവ് ശ്രമിക്കുന്നുവെന്നും നേതാക്കളെ നിഷ്കാസിതരാക്കുന്ന ഇത്തരം പ്രവണതകളാണ് ജില്ലയിൽ പാർട്ടിക്ക് വലിയ തോൽവി സമ്മാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പലരെയും അപമാനിച്ച് പുറത്താക്കുകയും ചിലരെ മനഃപൂർവം മാറ്റിനിർത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *