കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിയോഗിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഔദ്യോഗിക പ്രഖ്യാപനം.
ഭൂരിഭാഗം എംഎൽഎമാരും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളും സതീശനെ പിന്തുണച്ചതാണ് നിർണ്ണായകമായത്. ഡൽഹിയിൽ നിന്നും ഔദ്യോഗിക അറിയിപ്പ് വന്നതോടെ വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.
