താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പരാതിയിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.
മാനേജർ പദവിയിലുണ്ടായിരുന്ന തന്നെക്കൊണ്ട് നിർബന്ധിതമായി ബാത്ത്റൂം വൃത്തിയാക്കിച്ചുവെന്നും, ജോലി സമയം കഴിഞ്ഞും തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം.
ഭാരവാഹികൾക്ക് പുറമെ സെക്യൂരിറ്റി ജീവനക്കാരനെതിരെയും പരാതിയുണ്ട്. സംഭവത്തിൽ പോലീസിനു പുറമെ തൊഴിൽ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
