ഇറാൻ്റെ ആണവശക്തി കേന്ദ്രങ്ങൾ തകർക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാൻ്റെ ആണവ പദ്ധതികൾ ഇസ്രയേലിന് ഇപ്പോഴും ഭീഷണിയാണെന്നും, ലക്ഷ്യം പൂർത്തിയാക്കാൻ ഇനിയും ഏറെ കാര്യങ്ങൾ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശനങ്ങൾക്കിടയിലും തങ്ങളുടെ സുരക്ഷയ്ക്കായുള്ള പോരാട്ടം തുടരുമെന്ന ശക്തമായ മുന്നറിയിപ്പാണ് നെതന്യാഹു നൽകിയത്.അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്നതോടെ പശ്ചിമേഷ്യൻ സംഘർഷം അതീവ സങ്കീർണ്ണമായി തുടരുന്നു.
ഇറാനിലെ ജനവാസ മേഖലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു.
സംഘർഷം രൂക്ഷമാകുമ്പോഴും, പാകിസ്താൻ്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുംഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
