ഐ.പി.എല്ലിൽ ടീം 200 കടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന രണ്ടാമത്തെ താരമായി പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ മാറി. സായ് സുദർശനെ (12 തവണ) മറികടന്ന അയ്യർ, 13 തവണ ഈ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണിനൊപ്പമെത്തി. 21 തവണ ഈ നാഴികക്കല്ല് പിന്നിട്ട വിരാട് കോഹ്‌ലിയാണ് പട്ടികയിൽ ഒന്നാമത്.

അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്.പഞ്ചാബിനായി പ്രിയാൻഷ് ആര്യയും (56) അർധ സെഞ്ച്വറി നേടി. കൂപ്പർ കനോലി (38), സൂര്യൻഷ് ഷെഡ്‌ജെ (21) എന്നിവരും തിളങ്ങിയപ്പോൾ ബൗളിങ്ങിൽ അർഷ്ദീപ് സിങ്ങും യാഷ് താക്കൂറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഡൽഹിക്കായി ക്യാപ്റ്റൻ അക്സർ പട്ടേലും (56) ഡേവിഡ് മില്ലറും (51) പോരാടിയെങ്കിലും വിജയം നേടാനായില്ല. ഡൽഹി ബൗളർമാരിൽ മിച്ചൽ സ്റ്റാർക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റുകൾ വീതം നേടി. മെയ് 14-ന് ധർമ്മശാലയിൽ മുംബൈ ഇന്ത്യൻസുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *