ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മേയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. 24 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷ വീണ്ടും നടത്തുമെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എൻടിഎ അറിയിച്ചു.

വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല; പുതിയ ഹാൾടിക്കറ്റുകൾ ഉടൻ ലഭ്യമാക്കും. പരീക്ഷാ ഫീസ് തിരികെ നൽകാനുള്ള ഓപ്ഷനും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.പരീക്ഷ കഴിഞ്ഞ് നാലാം നാളാണ് രാജസ്ഥാനിലെ സിക്കറിൽ നിന്നും ചോദ്യപേപ്പർ ചോർച്ചാ വിവരം പുറത്തുവന്നത്.

യഥാർത്ഥ പരീക്ഷയിലെ 600 മാർക്കിന്റെ ചോദ്യങ്ങളും പ്രചരിച്ചവയുമായി ഒത്തുപോയത് ക്രമക്കേട് സ്ഥിരീകരിച്ചു. 20,000 മുതൽ 40,000 രൂപ വരെ വാങ്ങിയാണ് ചോദ്യപേപ്പർ കൈമാറിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അമ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *