നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ കർമ്മപദ്ധതി വ്യക്തമാക്കി വി.ഡി. സതീശൻ. വലിയ ഉത്തരവാദിത്വമാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നതെന്നും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
“ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, ടീം യുഡിഎഫ് ആയി പുതുകേരളം സൃഷ്ടിക്കും” – സതീശൻ വ്യക്തമാക്കി.
