തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശൻ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ഔദ്യോഗികമായി ചുമതലയേറ്റു. ജീവനക്കാർ വലിയ ആവേശത്തോടെയാണ് പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന വി.ഡി. സതീശന്, അദ്ദേഹത്തിന്റെ സന്തതസഹചാരി മുഹമ്മദ് ഷിയാസ് ആദ്യ ഹസ്തദാനം നൽകി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ചകൾക്ക് പരസ്യ പ്രതികരണത്തിലൂടെ തുടക്കം കുറിച്ചത് എറണാകുളത്തു നിന്നുള്ള നേതാവായ ഷിയാസ് ആയിരുന്നു.
എറണാകുളത്ത് ഷിയാസിനെ മത്സരിപ്പിച്ചതിന് പിന്നിൽ സതീശന്റെ പ്രത്യേക താല്പര്യമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഭൂരിഭാഗം എം.എൽ.എമാരും കെ. സുധാകരനെ പിന്തുണച്ചപ്പോഴും ഷിയാസ് അടക്കം ഏതാനും പേർഎറണാകുളത്ത് ഷിയാസിനെ മത്സരിപ്പിച്ചതിന് പിന്നിൽ സതീശന്റെ പ്രത്യേക താല്പര്യമുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഭൂരിഭാഗം എം.എൽ.എമാരും കെ. സുധാകരനെ പിന്തുണച്ചപ്പോഴും ഷിയാസ് അടക്കം ഏതാനും പേർ സതീശനൊപ്പം ഉറച്ചുനിന്നു. 10 വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ, ഉടൻ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ
