സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം തയാറാക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം. ചന്ദ്രശേഖറാണ് സമിതി ചെയർമാൻ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കൺവീനറായ സമിതിയിൽ സാമ്പത്തിക വിദഗ്ധരും ഉൾപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണ, സിഡിഎസ് ഡയറക്ടർ ഡോ. വീരമണി എന്നിവരെ ഉൾപ്പെടുത്തി ധവളപത്ര സമിതി വിപുലീകരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്നിരിക്കുകയാണെന്നും യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അഞ്ച് ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പാക്കുന്നത് വഴി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുമെന്ന വിലയിരുത്തലുകൾക്കിടെയാണ് പുതിയ നാലംഗ സമിതിയുടെ പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *