തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയില്ല. ഘടകകക്ഷികൾക്കിടയിലും പാർട്ടിക്കുള്ളിലും വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം ശക്തമായി തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഈ പശ്ചാത്തലത്തിൽ, ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ അധ്യക്ഷതയിൽ സർക്കാരിൻ്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിലുടനീളം വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
