ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 38 പന്തിൽ 10 സിക്സറുകളടക്കം 93 റൺസ് വാരിക്കൂട്ടിയ 15-കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാന് പ്ലേ ഓഫ് യോഗ്യതയിലേക്കുള്ള നിർണായക ജയം സമ്മാനിച്ചത്. മത്സരശേഷം ലക്നൗ ഉടമ സഞ്ജീവ് ഗോയങ്കയും ഭാര്യ പ്രീതി ഗോയങ്കയും കൗമാരതാരത്തെ നേരിട്ടുകണ്ട് അഭിനന്ദിച്ചു.

പ്രീതി ഗോയങ്കയെ കണ്ട ഉടൻ വൈഭവ് കാൽ തൊട്ട് അനുഗ്രഹം വാങ്ങിയതും, അടുത്ത സീസണിൽ ലക്നൗ താരത്തെ സ്വന്തമാക്കാൻ നോക്കുമെന്ന സുനിൽ ഗാവസ്കറുടെ കമന്ററിയും ശ്രദ്ധേയമായി.രാജസ്ഥാനായി ക്യാപ്റ്റൻ യശസ്വി ജയ്സ്വാൾ (43) വെടിക്കെട്ടിന് തുടക്കമിട്ടപ്പോൾ, പിന്നാലെ വന്ന വൈഭവ് സൂര്യവംശി ലക്നൗ ബൗളർമാരെ നിലംപരിശാക്കി.

10 സിക്സും 7 ഫോറുമടക്കം 88 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടിയ വൈഭവ്, വെറും 5 റൺസാണ് ഓടിയെടുത്തത്! ധ്രുവ് ജുറേലിനെ (53*) കൂട്ടുപിടിച്ച് 38 പന്തിൽ 93 റൺസോടെ വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ 13.6 ഓവറിൽ 180 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *