അമേരിക്ക – ഇറാൻ സമാധാന ചർച്ചകളിലെ പുരോഗതിയെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. ചർച്ചകളിൽ പുരോഗതിയുള്ളതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചു.

അതേസമയം, പുറത്തുവന്ന കരാർ വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ നിഷേധിച്ചെങ്കിലും ചർച്ചകൾ പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. പരമോന്നത നേതാവിന്റെയും സുപ്രീം കൗൺസിലിന്റെയും അംഗീകാരത്തോടെയുള്ള നയതന്ത്ര തീരുമാനങ്ങൾ ജനങ്ങളും മാധ്യമങ്ങളും അംഗീകരിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *