ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന 40 മിനിറ്റോളം നീണ്ട ചർച്ചയിൽ റെയിൽവേ, ദേശീയപാത വികസനം, എയിംസ് (AIIMS), തുറമുഖം, മെട്രോ തുടങ്ങിയ കേരളത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ടതായാണ് സൂചന.

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കഥകളി രൂപം സമ്മാനിച്ചു.തുടർന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും അദ്ദേഹം ചർച്ച നടത്തും. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള സതീശന്റെ ഈ കൂടിക്കാഴ്ച കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെയും വരാനിരിക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗങ്ങളെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം സന്ദർശിക്കും. ചീഫ് സെക്രട്ടറി എ. ജയതിലക് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *