ടെഹ്റാൻ: ഹോർമുസിനും ബന്ദർ അബ്ബാസിനും നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്കകം ശക്തമായ തിരിച്ചടി നൽകി ഇറാൻ. യുഎസ് സൈന്യത്തിന്റെ അത്യാധുനിക MQ-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.

ഇറാന്റെ ആകാശത്തേക്ക് കടന്നുകയറാൻ ശ്രമിച്ച മറ്റൊരു RQ-4 ഡ്രോണിനും F-35 യുദ്ധവിമാനത്തിനും നേരെയും ആക്രമണമുണ്ടായെന്നും, ഇതേത്തുടർന്ന് ഇവയ്ക്ക് പിന്തിരിഞ്ഞോടേണ്ടി വന്നുവെന്നും ഐആർജിസി വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് ട്രംപ് ഭരണകൂടം പുലർച്ചെ ഈ ആക്രമണം നടത്തിയത്.


’15 വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകും’; മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്

ഇസ്രയേലിന്റെ അന്ത്യം അടുത്തുവെന്നും വരും 15 വർഷങ്ങൾക്കകം രാജ്യം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി വ്യക്തമാക്കി.

ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ പുതിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യ ഇനി ഒരിക്കലും അമേരിക്കയ്ക്ക് സുരക്ഷിതമായ താവളമായിരിക്കില്ലെന്നും മുജ്തബ ഖമനയി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *