യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇന്നത്തെ പ്രധാന ആകർഷണം. കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ടോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *