കൊച്ചി: തേവര പാലത്തിൽ മാലിന്യം കയറ്റിവന്ന ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർക്കുകയായിരുന്നു. ലോറിയുടെ പകുതിയോളം ഭാഗം കായലിലേക്ക് ഉന്തി, അപകടകരമായ രീതിയിൽ തൂങ്ങിക്കിടക്കുകയാണ്.

അപകടസമയത്ത് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ട്രാഫിക് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *