ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടന്ന ‘കോക്രോച്ച് ജനത പാർട്ടി’ (CJP) യുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. റോഹ്തക്കിലെ സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെതിരെയാണ് നടപടി.
മുൻകൂട്ടി അനുമതി വാങ്ങാതെ ആസ്ഥാനത്തുനിന്ന് മാറിനിന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജൂൺ 8 മുതൽ പ്രാബല്യത്തോടെയുള്ള സസ്പെൻഷൻ ഉത്തരവ്. എന്നാൽ, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മകന്റെ അമ്മയെന്ന നിലയിൽ മാത്രമാണ് താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ സംസാരിച്ചതെന്ന് സുലേഖ പ്രതികരിച്ചു.

