വഡോദര: രാജ്യത്തെ സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യ സൈനിക ഗതാഗത വിമാനമായ എയർബസ് സി-295 (C-295) ഗുജറാത്തിലെ വഡോദരയിൽ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തി. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും എയർബസും സംയുക്തമായി വഡോദരയിലെ പ്ലാന്റിൽ നിർമിച്ച വിമാനത്തിന്റെ ആദ്യ പറക്കലാണിത്.
കേന്ദ്ര സർക്കാരിന്റെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വൻ കരുത്തുപകരുന്ന ഈ നേട്ടം, രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് സൈനിക വിമാന നിർമാണ രംഗത്ത് പുതിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഈ വർഷം തന്നെ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുമെന്നാണ് വിവരം.

