ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കൊറിയോഗ്രാഫറായി മലയാളി താരം രജിത് ദേവ് ചരിത്രനേട്ടം കുറിച്ചു. 2026 ലോകകപ്പ് ആൽബത്തിലെ “സീർ സീർ” (Seer Seer) എന്ന ഗാനത്തിനാണ് ഷൊർണൂർ സ്വദേശിയായ രജിത് ചുവടുകളൊരുക്കിയത്. ബോളിവുഡ് താരം നോറ ഫത്തേഹി, ഫ്രഞ്ച് ഗായിക വെജ്ഡ്രീം, സംഗീത സംവിധായകൻ സഞ്ജോയ് എന്നിവരടങ്ങുന്ന അന്താരാഷ്ട്ര നിരയാണ് ഈ ഗാനത്തിന് പിന്നിലുള്ളത്.
ടൊറന്റോയിൽ നടക്കുന്ന ചടങ്ങിൽ നോറ ഫത്തേഹി ഈ ഗാനത്തിന് വേദിയിൽ ചുവടുവെക്കും. ലോകകപ്പ് ഉദ്ഘാടന ചടങ്ങുകളിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറ, നൈജീരിയൻ ഗായകൻ ബർണാ ബോയ് എന്നിവരും പ്രധാന ആകർഷണങ്ങളാകും.

