അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്കൈഡൈവിങിനിടെ ഉണ്ടായ വിമാനാപകടത്തിൽ 24 വയസുകാരനായ ഇന്ത്യൻ യുവാവ് സായ് കാർത്തിക് വർമ്മ ദാറ്റ്‌ല ഉൾപ്പെടെ 12 പേർ മരിച്ചു. കൻസാസ് സിറ്റിയിൽ നിന്ന് 80 മൈൽ അകലെയുള്ള ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തിൽ ജൂൺ 14-നാണ് അപകടമുണ്ടായത്.

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടമായ ‘പസഫിക് എയ്‌റോസ്‌പേസ് 750XL’ വിമാനം ഏകദേശം 100 അടി ഉയരത്തിൽ നിന്ന് നിലംപതിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് വിമാനം തീപിടിക്കുകയും പൈലറ്റും സ്കൈഡൈവർമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിക്കുകയും ചെയ്തു. യുഎസ് പാരച്യൂട്ട് അസോസിയേഷന്റെ ടെക്നോളജി ഡയറക്ടർ ജെൻ ഷാർപ്പും മരിച്ചവരിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *