സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം പുതിയ യുദ്ധഭീതിയിലേക്ക് വഴിമാറുന്നു. 2028 ജൂണോടെ പാകിസ്താനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ പൂർണ്ണമായും തടയുമെന്ന് ഇന്ത്യൻ ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ കടുത്ത പ്രതികരണം.

ജലം തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും ഇന്ത്യ ജലലഭ്യത തടസ്സപ്പെടുത്തിയാൽ യുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. കരാർ പ്രകാരം നദീതടത്തിലെ 80 ശതമാനം ജലവും ലഭിക്കുന്നത് പാകിസ്താനായതിനാൽ, ഇന്ത്യയുടെ നീക്കം തങ്ങളുടെ കൃഷിയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുമെന്ന ആശങ്കയിലാണ് പാകിസ്താൻ.

Leave a Reply

Your email address will not be published. Required fields are marked *