അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു (3-2). അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിനിടെ ഒരു പെനാൽറ്റി പാഴാക്കിയെങ്കിലും, അവസാന നിമിഷങ്ങളിൽ ഒരു ഗോളും അസിസ്റ്റും നേടി മെസ്സി ടീമിന്റെ രക്ഷകനായി.പെനാൽറ്റി നഷ്ടപ്പെടുത്തിയതിലെ കടുത്ത നിരാശയും പിന്നാലെ ടീം വിജയിച്ചതിന്റെ ആശ്വാസവുമാണ് തന്നെ വികാരാധീനനാക്കിയതെന്ന് മത്സരശേഷം അർജന്റീന ക്യാപ്റ്റൻ വെളിപ്പെടുത്തി.

ഈ ഗോളോടെ ലോകകപ്പിൽ തുടർച്ചയായി ഒൻപത് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന താരം എന്ന നേട്ടത്തിനൊപ്പം തന്റെ ആകെ ലോകകപ്പ് ഗോൾവേട്ട 21 ലേക്ക് എത്തിക്കാനും മെസ്സിക്കായി.

Leave a Reply

Your email address will not be published. Required fields are marked *