മനാമ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ പ്രത്യാക്രമണങ്ങൾ നടത്തി.

നിലവിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു.പ്രതിരോധം ശക്തമാക്കി കുവൈത്ത്

മേഖലയിൽ കേൾക്കുന്ന ശക്തമായ സ്ഫോടന ശബ്ദങ്ങൾ ശത്രുതാപരമായ മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഭാഗമാണെന്ന് കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *