കൊച്ചി: പരീക്ഷാ വീഴ്ചകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന യുവാക്കൾക്കുനേരെ പോലീസുണ്ടായ അടിച്ചമർത്തലിനെതിരെ വിമർശനവുമായി നടൻ ടൊവിനോ തോമസ്. സമാധാനപരമായ വിയോജിപ്പും പ്രതിഷേധവും ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും യുവതലമുറയുടെ ശബ്ദത്തെ അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പൊതുമുതൽ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യാത്ത വിദ്യാർത്ഥികളോട് നീതിപൂർവമായ രീതിയിലല്ല പോലീസ് പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ ടൊവിനോ, നീതിക്കുവേണ്ടി പോരാടുന്ന ഓരോ വ്യക്തിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാധാനത്തിലും മനുഷ്യത്വത്തിലുമാണ് തന്റെ വിശ്വസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

