ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിന് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ മേജർ രവി. വിസ്മയയ്ക്ക് രാഷ്ട്രീയ അറിവുകളില്ലെന്നും വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നത് കണ്ടപ്പോഴുള്ള മാനുഷികപരമായ വികാരത്തിലാണ് പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടെ മനസ്സ് ശുദ്ധമാണെന്നും അതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ നടക്കുന്ന നീറ്റ് (NEET) പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയാണെന്നും അമേരിക്കയിൽ നിന്നുള്ള ഫണ്ടിംഗാണ് ഇതിന് പിന്നിലെന്നും മേജർ രവി ആരോപിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആരംഭിച്ച സമരം ഇപ്പോൾ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമായി മാറിയെന്നും പട്ടിണി കിടക്കുന്നവർക്ക് മുന്നിൽ സംഘാടകർ ബിരിയാണി അടിച്ച് നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

